2011-10-23

ഈ നൂറ്റാണ്ടില്‍ മലയാളിയുടെ മനസിനെ പിടിച്ചുലച്ച വ്യക്തിക്കുള്ള ...കപ്പ്‌

ഒരു  സമയത്ത്  ഗോപുമോനയിരുന്നു താരം .....ഗോപുവിന്റെ  നിഷ്കളങ്കത  കേരളം നെഞ്ചിലേറ്റി  താലോലിച്ചു  കൊണ്ടിരിക്കുന്ന  സമയത്താണ് ..ഒരു വന്‍ അട്ടിമറിയുമായി  രായപ്പന്‍  രംഗ പ്രവേശനം ചെയ്യുന്നത്  രായപ്പന്‍  ഗോപുമോനെ  മലര്‍ത്തിയടിച്ചു ...കേരളം ഞെട്ടലോടെ കൈയ്യടിച്ചു ...മലയാളി മനസ്സില്‍ കുടിയേറി പാര്‍ത്തുകൊണ്ടിരിക്കുന്ന മഹാകവികളെ പോലും  ലജ്ജിപ്പിക്കും  വിധം .മലയാളത്തില്‍  കവിത  ചൊല്ലികൊണ്ടാണ്..കഥകളി ആശാന്‍ ഗോപുമോനെ മലര്‍ത്തിയടിച്ചു  മലയാളികളെ  കൈലെടുത്ത തെന്നാണ് ..പിന്നാമ്പുറ സംസാരം
          മലയാള ഭാഷയുടെ അസാമാന്യ മെയ്‌ വഴക്കം  കൊണ്ട് രായപ്പന്‍ ആബാലവൃദ്ധം ജനങ്ങളെയും  ജനങ്ങളെയും  കൈയിലെടുത്തു കപ്പിനടുത്തു ഏത്താറയപ്പോളാണ്......
                            ഇതെല്ലം കണ്ടു കേരളത്തിന്റെ ഒരു  ഓണം കേറാ മൂലയില്‍  ഉഗ്ര തപസിലിരുന്ന  ... സ്വമി  പണ്ഡിറ്റ്  ജീ സടകുടഞ്ഞെനീട്ടു..കൊടും തപസിനാല്‍ സ്വോയതമാക്കിയ  അനുഗ്രഹാശിസ്സുകള്‍ ..പുരാണ രൂപത്തില്‍ ..അരച്ചു പാകപ്പെടുത്തി .മലയാളികള്‍ക്കുമേല്‍ ..വാരി വിതറി .....മലയാളി ..സ്വമിക്ക് ..മുന്നില്‍  സാഷ്ട്ടാങ്ങം വീണു ...പിന്നെ രയപ്പനും പണ്ഡിറ്റ് ജീയുമായുള്ള ...തീപ്പൊരി അങ്കമാണ് കേരളം കണ്ടത് ചടുലമായ  അങ്ക ചുവടുകളോടെ  രണ്ടുപേരും പറന്നു വെട്ടി ..മലയാളി ആര്‍ക്കു കൊടുക്കും കപ്പ്‌ എന്ന ആകാംഷയോടെ ഇരിക്കുമ്പോളാണ് ...
 
   കാണികള്‍ക്കിടയില്‍ നിന്നും ..ഇടതു  കൈ വാക്കുള്ള  അപ്പുക്കുട്ടന്‍  ..മൂക്കളയും ഒലി പ്പിച്ചു .അതി ഘോര ശബ്ദത്തില്‍ തൊള്ള കീറി കരഞ്ഞു കൊണ്ട് .......അങ്കത്തട്ടിലേക്ക്  എടുത്തു ചാടിയത്‌ ....ഗോപുമോന്റെ  മുദ്രയാണോ അതോ രയപ്പന്റെ ...മലയാളം പദ്യ പാരായണമാണോ..പണ്ഡിത് അവര്‍കളുടെ  അനുഗ്രഹമാണോ
കാക്ക തൂറിയിട്ടും തളരാതെ നില്‍ക്കുന്ന ...അപ്പുകുട്ടന് കൊടുക്കണോ കപ്പ്‌ ...... എല്ലാം ഒന്നിനൊന്നു  മെച്ചപെട്ട പ്രകടനങ്ങള്‍  ഏതിനു കപ്പ്‌ കൊടുക്കുമെന്നറിയാതെ  കേരളം ...അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചു നിന്നു
  എന്തായാലും ..അടുത്ത ഒരു മത്സരാര്‍ത്തി വന്നു ഇവരെ  മലര്‍ത്തി അടിക്കുന്നത് വരെ ...ഈ കപ്പ്‌ ആര്‍ക്കും കൊടുക്കേണ്ടെന്ന  തീരുമാനത്തിലാണ്  വിധി കര്‍ത്താക്കള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ