2011-10-12

എന്റെ സ്വ പ്നങ്ങള്‍ പൂവണിഞ്ഞു

സ്കൂള്‍ ജീവിതം  കഴിഞ്ഞു ..ഒരു ജോലി തേടി നമ്മുടെ സംസ്ഥാനഗളില്‍  തെണ്ടി നടക്കുന്ന കാലം .....എന്ത് ജോലിയും ചെയ്യാം പക്ഷെ തിരിച്ചു നാട്ടിലേക്കു  വരുമ്പോള്‍.നാട്ടിലെ ചില അമ്മാവന്മാരുടെ ചോദ്യം "എന്താടാ ഉവെ നിനക്കവിടെ  പണി "..ഇതിനൊക്കെ ഉത്തരം പറഞ്ഞു പറഞ്ഞു ...കള്ളങ്ങളുടെ കോട്ട  ഒക്കെ തീര്‍ന്നു ...അന്ന്‍ മനസ്സില്‍ കുടിയേറിയ സ്വപ്നമാണ്..പറയാനെങ്കിലും നല്ലൊരു ജോലി .......                    

ഒരു ഗതിയും പരഗതിയും ഇല്ലാതെ അങ്ങനെ ഇരിക്കുമ്പോളാണ് ..ദുബായിലെ  ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് ഒരു വിസ തരപെട്ടു .അങ്ങനെ ദുബായില്‍ കാലുകുത്തി .കുറെ കഷ്ട്ടപാടും കണ്ണീരും ഒക്കെയായി മൂന്ന്‍ ,നാലു  വര്‍ഷത്തെ പ്രവാസ ജീവിതം കടന്നുപോയി അങ്ങനെ ഇരിക്കെ എല്ലാ മലയാളികളെയും  പോലെ കക്ഷത്തിലിരിക്കുന്ന മടുത്തു ...വേറെ ഒരു കമ്പനിയിലേക്ക് മാറി ...പുതിയ കമ്പനി പുതിയ ആള്‍ക്കാര്‍ പുതിയ കൂട്ടുകാര്‍ ...പുതിയ റൂമിലേ എന്റെ സഹമുറിയന്‍ കടയ്ക്കല്‍ സ്വ ദേശിക്കു ..ലാപ്പും നെറ്റും ..മുടിഞ്ഞ സെറ്റ്‌ അപ്പുകള്‍ ... ഒരു നാള്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍   അവന്റെ ഒരു ..ചോദ്യം .".ഡാ  നിനക്ക് FB യില്‍ അക്കൗണ്ട്‌ ഉണ്ടോ "...പെട്ടന്നുള്ള ആക്രമണത്തില്‍ ഞാനൊന്നു പകച്ചു എങ്കിലും പെട്ടന്നു തന്നെ സമനില വീണ്ടെടുത്ത്‌ ...ഞാനും വെച്ചൊരു കാച്ച് കാച്ചി "ഉണ്ടല്ലോ "...............'എന്നാ നിന്റെ ID യും PASSWORD കൊട് ഒന്ന് ഓപ്പണ്‍ ചെയ്യ്തു നോക്കാം  ഞാന്‍ ഉടന്‍ തന്നെ എന്റെ IDയും ACCOUNT നമ്പരും കൊടുത്തു ..അവന്‍ അത് വെച്ച് എന്തൊക്കെയോ ചെയ്യ്തു ..കുറച്ചു കഴിഞ്ഞു ചോതിച്ചു "എന്താടാ ഓപ്പണ്‍ ആകുന്നില്ലല്ലോ "...ആ . ആര്‍ക്കറിയാം പണ്ടെങ്ങാണ്ട് എടുത്ത അക്കൗണ്ട്‌ അല്ലെ .. എന്തിനാട ഓപ്പണ്‍ ആക്കുന്നത് .."ചുമ്മാ ഇരിക്കുവല്ലേ നീ കുറച്ചു നേരം ചാറ്റ് ചെയ്യടാ "........എനിക്കൊന്നും പിടികിട്ടിയില്ല ...ഞാന്‍ ചോതിച്ചു ഡാ ."ചാറ്റ്  ചെയ്യുന്നത് ബാങ്ക് വഴിയനോടാ .....അവന്‍ എന്നെ നോക്കി വായും തുറന്നു ഒരിരിപ്പിരുന്നു  ........പിന്നെ ഒറ്റ ചിരി .......അപ്പോള്‍ ഞാന്‍ പൊട്ടനെ പോലെ വായും പിളര്‍ന്നിരുന്നു .........പിന്നീട് അവന്‍ ഫേസ് ബുക്കിനെ  കുറിച്ചും ചാറ്റിംഗ്നെ കുറിച്ചും ഒക്കെ പറഞ്ഞു തന്നു ഒരു അക്കൗണ്ട്‌ തുറന്നു തന്നു ...ലാപ്‌ മുന്‍പിലേക്ക് വെച്ചിട്ട്  നോക്കാന്‍ പറഞ്ഞു .....പഠിപ്പിച്ച  ഗുരുക്കന്‍ മ്മരോട് പോലും കാണിക്കാത്ത  ഗുരു ഭക്തിയോടെ ctrl.C..ctrlV തൊട്ടു  വന്ദിച്ചു അറിയാവുന്ന .പൊട്ടാ ഇംഗ്ലീഷ് അക്ഷരമാലയ്ക്കു മുകളിലൂടെ  കൈകള്‍ പിച്ച വെച്ച് ....ആദ്യം തന്നെ ഗുരുവിന്റെ WALLല്‍ കയറി  ഒരുഗ്രന്‍ കമെന്റും ലൈക്കും  അടിച്ചു ഗുരു ദക്ഷി ണ നല്‍കി യാത്ര തുടങ്ങി ...................................
     ഇപ്പോള്‍ എനിക്ക് എഴെട്ട്ട്ട് അക്കൗണ്ട്‌ കല്‍ ..അതിലെല്ലാം വിവിധ വകുപ്പുകളില്‍  പെട്ട ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലികള്‍ ...ലൈക്ക്,കമെന്റ്റ്‌ ,ചാറ്റ് ..എന്നീ വിഭവങ്ങളില്‍  തരുണി മണികള്‍ ..അങ്ങനെ ഞാന്‍ പണ്ട് കണ്ട ...സ്വ പ്നങ്ങള്‍ പൂവണിഞ്ഞു ...........ഫേസ് ബൂക്കിനുള്ള അതീതമായ  നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു ......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ