2012-12-15

ഓരോ ഋതുക്കള്‍ക്കുമിടയില്ലുള്ള ഇടവേളകളില്‍ 
മൗനം ഉള്ളില്‍ നീറി പുകയുന്ന നിമിഷങ്ങളില്‍ 
അവിടയാണ് എന്‍റെ സൗഹ്രദങ്ങള്‍ പുനര്‍ജനിക്കുന്നത് !

2012-12-07

കണ്ണുനീര്‍


 കാഴ്ചയില്‍ നിറഞ്ഞത് 
കൈ പിടിച്ചു നടത്തിയ ഋതുക്കളോ,
അതോ വഴിതെറ്റിവന്ന
മന്ദമാരുതന്‍  തൂകിത്തന്ന പൂമ്പൊടിയോ ,
ഊറി വന്ന ചിന്ത മനസ്സിലാകും  മുന്‍പ് 
കവിളിലൊരു രേഖ തീര്‍ത്തു 
ഭൂമിയില്‍ പടര്‍ന്നുകഴിഞ്ഞിരുന്നു..!!

2012-11-13

ദീപാവലി 


 അഗ്നിചിറകുകളില്‍ 
വര്‍ണ്ണങ്ങള്‍ കൊണ്ട് 
ചിത്രമെഴുതുന്ന 
ഈ ആഘോഷ വേളയില്‍ 
ഏവര്‍ക്കും എന്‍റെ ദീപാവലി ആശംസകള്‍

2012-11-10

ചിതറി വീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടന്നപ്പോള്‍ .......ഇരവ് 
എന്നോട് പിണങ്ങി പടിയിറങ്ങി പോയിരുന്നു!!!

2011-12-22

കഷണ്ടി ...ഒരു പ്രതിവിധി

മനസ്സില്‍ കല്യാണം കഴിക്കാന്‍ വളരെ നാളായി ആശ ......
വീട്ടില്‍ എങ്ങനെ സുചിപികും എന്ന ആശങ്ക ........
ഒരുദിവസം വിളിച്ചപോള്‍ പറഞ്ഞു .............തലയിലെ 
മുടിയൊക്കെ കൊഴിയുന്നു കഷണ്ട്ടി അയീ ..........
ഒരു പെണ്ണ് നോക്കാന്‍ ..........മറു സൈഡില്‍ തള്ളയ്ക് ഒരനക്കവുമില്ല
പിന്നെ പതിഞ്ഞ ശബ്ധത്തില്‍ മൊഴിഞ്ഞു .........ഡാ മോനെ .. അത് മുടി ചീകിയിട്ടു 
മുന്നിലേക്ക്‌ പിടിച്ചു വെച്ചാല്‍ മതി .............എന്‍റെ മനസ്സില്‍ ലടു പൊട്ടിത്തകര്‍ന്നു 
എന്നിട്ട് ഒരു ഡോക്ടറെ പോലെ ഒരു നിര്‍ദേശവും ...........എലാധി യും ധുര്‍വധിയും 
സമം കലര്‍ത്തി തലയില്‍ തേച്ചാല്‍ മതി മുടി കൊഴിയില്ലന്നു ......................അതിന്റെ 
പരിണിത ഫലമാണ്‌ ഈഈഈഇ കാണുന്നത് ........................

2011-10-23

ഈ നൂറ്റാണ്ടില്‍ മലയാളിയുടെ മനസിനെ പിടിച്ചുലച്ച വ്യക്തിക്കുള്ള ...കപ്പ്‌

ഒരു  സമയത്ത്  ഗോപുമോനയിരുന്നു താരം .....ഗോപുവിന്റെ  നിഷ്കളങ്കത  കേരളം നെഞ്ചിലേറ്റി  താലോലിച്ചു  കൊണ്ടിരിക്കുന്ന  സമയത്താണ് ..ഒരു വന്‍ അട്ടിമറിയുമായി  രായപ്പന്‍  രംഗ പ്രവേശനം ചെയ്യുന്നത്  രായപ്പന്‍  ഗോപുമോനെ  മലര്‍ത്തിയടിച്ചു ...കേരളം ഞെട്ടലോടെ കൈയ്യടിച്ചു ...മലയാളി മനസ്സില്‍ കുടിയേറി പാര്‍ത്തുകൊണ്ടിരിക്കുന്ന മഹാകവികളെ പോലും  ലജ്ജിപ്പിക്കും  വിധം .മലയാളത്തില്‍  കവിത  ചൊല്ലികൊണ്ടാണ്..കഥകളി ആശാന്‍ ഗോപുമോനെ മലര്‍ത്തിയടിച്ചു  മലയാളികളെ  കൈലെടുത്ത തെന്നാണ് ..പിന്നാമ്പുറ സംസാരം
          മലയാള ഭാഷയുടെ അസാമാന്യ മെയ്‌ വഴക്കം  കൊണ്ട് രായപ്പന്‍ ആബാലവൃദ്ധം ജനങ്ങളെയും  ജനങ്ങളെയും  കൈയിലെടുത്തു കപ്പിനടുത്തു ഏത്താറയപ്പോളാണ്......
                            ഇതെല്ലം കണ്ടു കേരളത്തിന്റെ ഒരു  ഓണം കേറാ മൂലയില്‍  ഉഗ്ര തപസിലിരുന്ന  ... സ്വമി  പണ്ഡിറ്റ്  ജീ സടകുടഞ്ഞെനീട്ടു..കൊടും തപസിനാല്‍ സ്വോയതമാക്കിയ  അനുഗ്രഹാശിസ്സുകള്‍ ..പുരാണ രൂപത്തില്‍ ..അരച്ചു പാകപ്പെടുത്തി .മലയാളികള്‍ക്കുമേല്‍ ..വാരി വിതറി .....മലയാളി ..സ്വമിക്ക് ..മുന്നില്‍  സാഷ്ട്ടാങ്ങം വീണു ...പിന്നെ രയപ്പനും പണ്ഡിറ്റ് ജീയുമായുള്ള ...തീപ്പൊരി അങ്കമാണ് കേരളം കണ്ടത് ചടുലമായ  അങ്ക ചുവടുകളോടെ  രണ്ടുപേരും പറന്നു വെട്ടി ..മലയാളി ആര്‍ക്കു കൊടുക്കും കപ്പ്‌ എന്ന ആകാംഷയോടെ ഇരിക്കുമ്പോളാണ് ...
 
   കാണികള്‍ക്കിടയില്‍ നിന്നും ..ഇടതു  കൈ വാക്കുള്ള  അപ്പുക്കുട്ടന്‍  ..മൂക്കളയും ഒലി പ്പിച്ചു .അതി ഘോര ശബ്ദത്തില്‍ തൊള്ള കീറി കരഞ്ഞു കൊണ്ട് .......അങ്കത്തട്ടിലേക്ക്  എടുത്തു ചാടിയത്‌ ....ഗോപുമോന്റെ  മുദ്രയാണോ അതോ രയപ്പന്റെ ...മലയാളം പദ്യ പാരായണമാണോ..പണ്ഡിത് അവര്‍കളുടെ  അനുഗ്രഹമാണോ
കാക്ക തൂറിയിട്ടും തളരാതെ നില്‍ക്കുന്ന ...അപ്പുകുട്ടന് കൊടുക്കണോ കപ്പ്‌ ...... എല്ലാം ഒന്നിനൊന്നു  മെച്ചപെട്ട പ്രകടനങ്ങള്‍  ഏതിനു കപ്പ്‌ കൊടുക്കുമെന്നറിയാതെ  കേരളം ...അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചു നിന്നു
  എന്തായാലും ..അടുത്ത ഒരു മത്സരാര്‍ത്തി വന്നു ഇവരെ  മലര്‍ത്തി അടിക്കുന്നത് വരെ ...ഈ കപ്പ്‌ ആര്‍ക്കും കൊടുക്കേണ്ടെന്ന  തീരുമാനത്തിലാണ്  വിധി കര്‍ത്താക്കള്‍ .

2011-10-12

എന്റെ സ്വ പ്നങ്ങള്‍ പൂവണിഞ്ഞു

സ്കൂള്‍ ജീവിതം  കഴിഞ്ഞു ..ഒരു ജോലി തേടി നമ്മുടെ സംസ്ഥാനഗളില്‍  തെണ്ടി നടക്കുന്ന കാലം .....എന്ത് ജോലിയും ചെയ്യാം പക്ഷെ തിരിച്ചു നാട്ടിലേക്കു  വരുമ്പോള്‍.നാട്ടിലെ ചില അമ്മാവന്മാരുടെ ചോദ്യം "എന്താടാ ഉവെ നിനക്കവിടെ  പണി "..ഇതിനൊക്കെ ഉത്തരം പറഞ്ഞു പറഞ്ഞു ...കള്ളങ്ങളുടെ കോട്ട  ഒക്കെ തീര്‍ന്നു ...അന്ന്‍ മനസ്സില്‍ കുടിയേറിയ സ്വപ്നമാണ്..പറയാനെങ്കിലും നല്ലൊരു ജോലി .......                    

ഒരു ഗതിയും പരഗതിയും ഇല്ലാതെ അങ്ങനെ ഇരിക്കുമ്പോളാണ് ..ദുബായിലെ  ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് ഒരു വിസ തരപെട്ടു .അങ്ങനെ ദുബായില്‍ കാലുകുത്തി .കുറെ കഷ്ട്ടപാടും കണ്ണീരും ഒക്കെയായി മൂന്ന്‍ ,നാലു  വര്‍ഷത്തെ പ്രവാസ ജീവിതം കടന്നുപോയി അങ്ങനെ ഇരിക്കെ എല്ലാ മലയാളികളെയും  പോലെ കക്ഷത്തിലിരിക്കുന്ന മടുത്തു ...വേറെ ഒരു കമ്പനിയിലേക്ക് മാറി ...പുതിയ കമ്പനി പുതിയ ആള്‍ക്കാര്‍ പുതിയ കൂട്ടുകാര്‍ ...പുതിയ റൂമിലേ എന്റെ സഹമുറിയന്‍ കടയ്ക്കല്‍ സ്വ ദേശിക്കു ..ലാപ്പും നെറ്റും ..മുടിഞ്ഞ സെറ്റ്‌ അപ്പുകള്‍ ... ഒരു നാള്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍   അവന്റെ ഒരു ..ചോദ്യം .".ഡാ  നിനക്ക് FB യില്‍ അക്കൗണ്ട്‌ ഉണ്ടോ "...പെട്ടന്നുള്ള ആക്രമണത്തില്‍ ഞാനൊന്നു പകച്ചു എങ്കിലും പെട്ടന്നു തന്നെ സമനില വീണ്ടെടുത്ത്‌ ...ഞാനും വെച്ചൊരു കാച്ച് കാച്ചി "ഉണ്ടല്ലോ "...............'എന്നാ നിന്റെ ID യും PASSWORD കൊട് ഒന്ന് ഓപ്പണ്‍ ചെയ്യ്തു നോക്കാം  ഞാന്‍ ഉടന്‍ തന്നെ എന്റെ IDയും ACCOUNT നമ്പരും കൊടുത്തു ..അവന്‍ അത് വെച്ച് എന്തൊക്കെയോ ചെയ്യ്തു ..കുറച്ചു കഴിഞ്ഞു ചോതിച്ചു "എന്താടാ ഓപ്പണ്‍ ആകുന്നില്ലല്ലോ "...ആ . ആര്‍ക്കറിയാം പണ്ടെങ്ങാണ്ട് എടുത്ത അക്കൗണ്ട്‌ അല്ലെ .. എന്തിനാട ഓപ്പണ്‍ ആക്കുന്നത് .."ചുമ്മാ ഇരിക്കുവല്ലേ നീ കുറച്ചു നേരം ചാറ്റ് ചെയ്യടാ "........എനിക്കൊന്നും പിടികിട്ടിയില്ല ...ഞാന്‍ ചോതിച്ചു ഡാ ."ചാറ്റ്  ചെയ്യുന്നത് ബാങ്ക് വഴിയനോടാ .....അവന്‍ എന്നെ നോക്കി വായും തുറന്നു ഒരിരിപ്പിരുന്നു  ........പിന്നെ ഒറ്റ ചിരി .......അപ്പോള്‍ ഞാന്‍ പൊട്ടനെ പോലെ വായും പിളര്‍ന്നിരുന്നു .........പിന്നീട് അവന്‍ ഫേസ് ബുക്കിനെ  കുറിച്ചും ചാറ്റിംഗ്നെ കുറിച്ചും ഒക്കെ പറഞ്ഞു തന്നു ഒരു അക്കൗണ്ട്‌ തുറന്നു തന്നു ...ലാപ്‌ മുന്‍പിലേക്ക് വെച്ചിട്ട്  നോക്കാന്‍ പറഞ്ഞു .....പഠിപ്പിച്ച  ഗുരുക്കന്‍ മ്മരോട് പോലും കാണിക്കാത്ത  ഗുരു ഭക്തിയോടെ ctrl.C..ctrlV തൊട്ടു  വന്ദിച്ചു അറിയാവുന്ന .പൊട്ടാ ഇംഗ്ലീഷ് അക്ഷരമാലയ്ക്കു മുകളിലൂടെ  കൈകള്‍ പിച്ച വെച്ച് ....ആദ്യം തന്നെ ഗുരുവിന്റെ WALLല്‍ കയറി  ഒരുഗ്രന്‍ കമെന്റും ലൈക്കും  അടിച്ചു ഗുരു ദക്ഷി ണ നല്‍കി യാത്ര തുടങ്ങി ...................................
     ഇപ്പോള്‍ എനിക്ക് എഴെട്ട്ട്ട് അക്കൗണ്ട്‌ കല്‍ ..അതിലെല്ലാം വിവിധ വകുപ്പുകളില്‍  പെട്ട ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലികള്‍ ...ലൈക്ക്,കമെന്റ്റ്‌ ,ചാറ്റ് ..എന്നീ വിഭവങ്ങളില്‍  തരുണി മണികള്‍ ..അങ്ങനെ ഞാന്‍ പണ്ട് കണ്ട ...സ്വ പ്നങ്ങള്‍ പൂവണിഞ്ഞു ...........ഫേസ് ബൂക്കിനുള്ള അതീതമായ  നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു ......................